കുടിവെള്ള വിതരണ പദ്ധതിയുടെ പ്രവൃത്തി ആരംഭിച്ചു
1514661
Sunday, February 16, 2025 4:38 AM IST
പൊയിലോംചാൽ: കാവലുംപാറ പഞ്ചായത്തിലെ 4,5 വാർഡുകൾ ഉൾപ്പെടുന്ന പൊയിലോംചാൽ, പുത്തൻപീടിക ,കൊടപ്പടി, തകടിയേൽക്കുന്ന്, ചാപ്പൻ തോട്ടം, ചാത്തൻകോട്ടുനട തുടങ്ങിയ പ്രദേശങ്ങളിലെ 450 വീടുകൾക്കായുള്ള കുടിവെള്ള വിതരണ പദ്ധതിയുടെ പ്രവർത്തി ആരംഭിച്ചു.
ഇതിനായി ടാങ്കുകള്‍ നിര്‍മിക്കാനും തുടര്‍ പ്രവൃത്തികള്‍ക്കുമായി ഏഴുകോടി അനുവദിച്ചിരുന്നു.കൊടപ്പടി തോട്ടിൽ ചെക്ക് ഡാം നിർമ്മിച്ച് പൊയിലൊഞ്ചാൽ തകടിയേൽക്കുന്ന് ചാപ്പൻ തോട്ടം തുടങ്ങിയ സ്ഥലങ്ങളിൽ ടാങ്കുകൾ നിർമ്മിച്ച് ചെക്ക് ഡാമിൽ നിന്നും വെള്ളം ടാങ്കുകളിൽ എത്തിക്കുകയും അവിടെനിന്നും വീടുകളിൽ പൈപ്പ് ലൈൻ മുഖാന്തിരം വെള്ളം വിതരണം ചെയ്യുന്ന പ്രവർത്തിയാണ് നടത്തുന്നത് .
കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി.ജി. ജോർജ് ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ് , സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാലി സജി ,കേരള കോൺഗ്രസ് (എം) കോഴിക്കോട് ജില്ലാ സെക്രട്ടറി ബോബി മൂക്കൻതോട്ടം തുടങ്ങിയവർ ഇ.കെ. വിജയൻ എംഎൽഎ മുഖേന മന്ത്രി റോഷി അഗസ്റ്റിന് നൽകിയ നിവേദനത്തെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്.