മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ക്ഷേത്ര കമ്മറ്റിയെ വെള്ളപൂശുന്നു
1514660
Sunday, February 16, 2025 4:38 AM IST
കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞ് മൂന്ന് പേർ മരിക്കാനിടയായ സംഭവത്തിൽ മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി.ബിജുവിന്റെ പ്രസ്താവന ക്ഷേത്ര കമ്മറ്റിയെ രക്ഷപ്പെടുത്താൻ വേണ്ടി മാത്രമുള്ളതാണെന്ന് ആരോപണം.
ദുരന്തത്തിന് കാരണക്കാരായവര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷൻ ശശി കമ്മട്ടേരി പറഞ്ഞു. കൃത്യമായ നിയമങ്ങൾ പാലിച്ചു കൊണ്ടാണ് ആനയെ എഴുന്നളളിച്ചതെന്നും കതിനവെടി മാത്രമാണ് ഉണ്ടായതെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവന തീർത്തും രാഷ്ട്രീയ പ്രേരിതമാണ്.
ഇടച്ചങ്ങല ഇടാതെയാണ് ആനയെ എഴുന്നള്ളിച്ചത്. ആനയിൽ നിന്നും അകലം പാലിയ്ക്കാത പടക്കം പൊട്ടിക്കുകയും ചെയ്തു. ഇതിന് വനം വകുപ്പ് കേസെടുത്തിട്ടുമുണ്ട്.ക്ഷേത്ര കമ്മറ്റിയുടെ അനാസ്ഥയാണ് ഇത്തരമൊരു ദുരന്തത്തിന് കാരണമായ തെന്നും ഹിന്ദു ഐക്യ വേദി കുറ്റപ്പെടുത്തി.