ആനക്കുളം സാംസ്കാരിക നിലയത്തിന് വേണം പുതുമുഖം
1514659
Sunday, February 16, 2025 4:38 AM IST
കോഴിക്കോട് : ആനക്കുളം സാംസ്കാരിക നിലയത്തിന് കോര്പറേഷന് പരിഗണന നല്‍കുന്നില്ലെന്ന് പരാതി. കൊട്ടിയാഘോഷിച്ച് നഗരത്തില്‍ സ്ഥാപിച്ച സാംസ്ക്കാരിക നിലയം കലാ സാംസ്ക്കാരിക പരിപാടികള്‍ക്കോ സാഹിത്യ സംവാദങ്ങള്‍ക്കോ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തുന്നില്ലെന്ന പരാതികളാണ് ഉയരുന്നത്.
സാംസ്കാരിക നിലയം നഗരത്തില്‍ എവിടെ സ്ഥിതി ചെയ്യുന്നുവെന്ന് പലര്‍ക്കും അറിവ് പോലും ഇല്ലാത്ത അവസ്ഥയുണ്ട്. തുടക്കത്തില്‍ നടന്ന ചില സാംസ്കാരിക പരിപാടികള്‍ ഒഴിച്ചാല്‍ ഒരു പരിപാടിയും ഇവിടെ നടന്നിട്ടില്ല. ഹാള്‍ സൗകര്യമില്ലെന്ന് പറഞ്ഞ് പലരും ആനക്കുളത്തെ അവഗണിക്കുകയായിരുന്നുവെന്ന് പരാതികളുണ്ട്.
മികച്ച ആംഫി തിയേറ്ററുണ്ടെങ്കിലും അതും ഉപയോഗിക്കുന്നില്ല. സംഗീതനാടക അക്കാഡമിയുടെ ഫെല്ലോഷിപ്പ് നേടിയവര്‍ക്കുള്ള സംഗീത, നൃത്ത, നാടക പരിശീലനം മാത്രമാണിവിടെ നടത്താറുള്ളത്. ഇരുനില കെട്ടിടത്തില്‍ നിരവധി മുറികള്‍ ഉണ്ടെങ്കിലും പലതും ഉപയോഗിക്കാതെ കിടക്കുകയാണ്.
എഴുത്തുകാരോ, സാംസ്കാരിക പ്രവര്‍ത്തകരോ ഇവിടേക്ക് എത്താറില്ല. എഴുത്തുകാരുടെ നാമധേയത്തിലുള്ള ഹാളുകള്‍ വെറുതെയിട്ടിരിക്കുകയാണ്. ഹെഡ് പോസ്റ്റ് ഓഫീസിന്റെ പിന്നിലുള്ള റോഡ് കടന്നുവേണം ആനക്കുളം സാംസ്കാരിക നിലയത്തില്‍ എത്താന്‍. പെട്ടന്ന് കാണുന്ന വിധത്തിലുള്ള ബോര്‍ഡുകള്‍ ഒന്നുമില്ല.
കമാനാകൃതിയില്‍ ബോര്‍ഡ് ഉണ്ടെങ്കിലും റോഡിലൂടെ പോകുന്നവര്‍ ശ്രദ്ധിക്കുന്ന വിധത്തിലല്ല. ഒരു കെയര്‍ ടേക്കര്‍ മാത്രമാണ് ഇവിടെയുള്ളത്. സാഹിത്യനഗരത്തിന്റെ ഓഫീസ് ആനക്കുളം സാംസ്കാരികനിലയത്തില്‍ പ്രവര്‍ത്തിപ്പിക്കാനാണ് കോര്പറേഷന് ആലോചിക്കുന്നത്.
എന്നാല്‍ ഇവിടെ അതിന് ഏറെ മുന്നൊരുക്കങ്ങള്‍ വേണ്ടിവരുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. തുടങ്ങിയാല്‍ കൂടുതല്‍ ജീവനക്കാരും സംവിധാനങ്ങളും വേണ്ടിവരും. കെട്ടിടത്തില്‍ ആവശ്യമായ നവീകരണം നടത്തുമെന്നാണ് മേയര്‍ ഡോ ബീനാ ഫിലിപ്പ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ പ്രവൃത്തി എന്നു തുടങ്ങുമെന്നതിനെപ്പറ്റി വ്യക്തതയില്ല.