ആന ഇടഞ്ഞതിനെ തുടർന്ന് ദുരന്തം; ഷാഫി പറമ്പിൽ എംപി സ്ഥലം സന്ദർശിച്ചു
1514653
Sunday, February 16, 2025 4:22 AM IST
കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞതിനെ തുടർന്ന് മൂന്നു പേരുടെ ജീവന് നഷ്ടപ്പെട്ട സ്ഥലങ്ങളും മരണവീടുകളും സ്ഥലം എംപി ഷാഫി പറമ്പിൽ സന്ദർശിച്ചു. ക്ഷേത്രത്തിൽ ദുരന്തം ഉണ്ടായ സ്ഥലവും ഇടപ്പള്ളി ഉൾപ്പെടെയുള്ള തകർന്ന പ്രദേശങ്ങളും ദുരന്തത്തിൽ മരണപ്പെട്ട അമ്മുക്കുട്ടിയമ്മ, ലീല, രാജൻ എന്നിവരുടെ വീടുമാണ് എംപി സന്ദർശിച്ചത്.