ത്രിദിന ഹാക്കത്തോണിന് ആവേശകരമായ തുടക്കം
1514652
Sunday, February 16, 2025 4:22 AM IST
കോഴിക്കോട്: യുഎൽസിസിഎസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഉപസ്ഥാപങ്ങളായ യുഎൽ ടെക്നോളജി സൊല്യൂഷൻസും (യുഎൽടിഎസ്) യുഎൽ സൈബർപാർക്കും ചേർന്ന് സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ ‘ടെക് പൾസ്’ ഹാക്കത്തോൺ യുഎൽ സൈബർപാർക്കിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക ഉദ്ഘാടനം ചെയ്തു.
യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരിയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടനയോഗത്തിൽ ഓപ്പൺ സോഴ്സ് ഫാർമ ഫൗണ്ടേഷന്റെ സഹസ്ഥാപകനും ചെയർമാനുമായ ജയകുമാർ മേനോൻ,
കാലിക്കട്ട് യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. വി.എൽ.ലജീഷ് , കോഴിക്കോട് ഗവ. സൈബർപാർക്ക് ജനറൽ മാനേജർ വിവേക് നായർ, യുഎൽസിസിഎസ് എംഡി ഷാജു എസ് തുടങ്ങിയവർസംബന്ധിച്ചു.