"ഗാല സിനിമാസ്' സംഘടിപ്പിച്ചു
1514347
Saturday, February 15, 2025 4:34 AM IST
കോഴിക്കോട്: നടക്കാവ് ഹോളി ക്രോസ് കോളജില്‍ കോഴിക്കോട്ടെ ആദ്യ തീയ്യേറ്റര്‍ ഉദ്ഘാടനം ചെയ്തതിന്റെ 100-ാം വാര്‍ഷികം "ഗാല സിനിമാസ്' എന്ന പേരില്‍ ആഘോഷിച്ചു.
സിനിമ താരം ഉണ്ണി ലാലു ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ സ്റ്റേജ് അവതരണം നടത്തി. കോളജ് മാനേജര്‍ സിസ്റ്റര്‍ സന്ധ്യ ജേക്കബ് അധ്യക്ഷത വഹിച്ചു. ആല്ബിന് ജോസ് മുഖ്യാതിഥിയായിരുന്നു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ഷൈനി ജോര്‍ജ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.എസ്. ദീപ, കെ.പി.മനോജ്, ശ്രീകല പ്രകാശ്, ആദിത് ജയദീപ്, എം.സ്നേഹ എന്നിവര്‍ സംസാരിച്ചു.