സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
1514346
Saturday, February 15, 2025 4:34 AM IST
തിരുവമ്പാടി: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യുപി സ്കൂളിന്റെ 73-ാം വാര്‍ഷികാഘോഷം താമരശേരി രൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. ജോസഫ് വര്‍ഗീസ് പാലക്കാട്ട് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ പുരയിടത്തില്‍ അധ്യക്ഷത വഹിച്ചു.
സര്‍വീസില്‍നിന്ന് വിരമിക്കുന്ന അധ്യാപിക എല്‍സമ്മയെയും പിടിഎ പ്രസിഡന്റ് സിജോയ് മാളോലയെയും ചടങ്ങില്‍ ആദരിച്ചു. വാര്‍ഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സപ്ലിമെന്റിന്റെ പ്രകാശന കര്‍മ്മം ബിന്ദു ജോണ്സണ് നിര്‍വഹിച്ചു.
ഹെഡ്മാസ്റ്റര് സിബി കുര്യാക്കോസ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്സണ്, വാര്‍ഡ് മെമ്പര്‍ മേഴ്സി പുളിക്കാട്ട്, ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് ജോളി ജോസഫ്, സിജോയ് മാളോല, ജിന്‍സ് മാത്യൂ, അബ്ദുള്‍ റഷീദ്, സ്കൂള്‍ ലീഡര്‍ ക്രിസ് ബി. ഫ്രാന്‍സിസ്, ലയ അന്ന ജോസഫ്, പാര്‍വണ പ്രദീപ്, സ്റ്റാഫ് സെക്രട്ടറി റോഷിയ ജോസഫ് എന്നിവര്‍ സംസാരിച്ചു.