ജവാന്മാര്ക്ക് ആദരമര്‍പ്പിച്ചു
1514345
Saturday, February 15, 2025 4:34 AM IST
കൂരാച്ചുണ്ട്: യൂത്ത് കോണ്‍ഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍, പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാര്ക്ക് ആദരമര്‍പ്പിച്ച് കൂരാച്ചുണ്ടില്‍ ദേശസ്നേഹ ജ്വാല തെളിയിക്കുകയും പുഷ്പാര്‍ച്ചനയും അനുസ്മരണ സദസും സംഘടിപ്പിക്കുകയും ചെയ്തു.
ജോസ്ബിന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് കൂരാച്ചുണ്ട് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു.
സണ്ണി പാരഡൈസ്, സജി വെങ്കിട്ടയ്ക്കല്‍, സന്ദീപ് കളപ്പുരയ്ക്കല്‍, അക്ഷത മരുതോട്ട്കുനിയില്‍, ജസ്റ്റിന് കാരക്കട, തേജസ് കാട്ടുനിലത്ത്, ജ്യോതിഷ് രാരപ്പന്‍കണ്ടി, രാഹുല്‍ രാഘവന്, കെ.സി.മൊയ്തീന്, വി.ജെ.സെബാസ്റ്റ്യന്‍, സി.ടി.തോമസ്, ഗാള്ഡിന് കക്കയം എന്നിവര്‍ സംസാരിച്ചു.