സ്റ്റാര്‍സ് ജീവിത സുരക്ഷ പ്രോജക്ട്: കോഴിയും കൂടും വിതരണം ചെയ്തു
1514342
Saturday, February 15, 2025 4:29 AM IST
പെരുവണ്ണാമൂഴി: സെന്റ് തോമസ് അസോസിയേഷന് ഫോര്‍ റൂറല്‍ സര്‍വ്വീസ് (സ്റ്റാര്‍സ്) കോഴിക്കോടിന്റെ നേതൃത്വത്തില്‍ ജീവിത സുരക്ഷാ പ്രോജക്ടിന്റെ ഭാഗമായി 41 പേര്‍ക്ക് കോഴിയും കൂടും വിതരണം ചെയ്തു. ഏഴു ലക്ഷം രൂപ വകയിരുത്തി ഉപജീവന സംരംഭകത്തിന്റെ ഭാഗമായി ബി വി 380 കോഴികളെയാണ് വിതരണം ചെയ്തത്.
ഒരു വീടിന് ഒരു കൂടും 20 കോഴിക്കുഞ്ഞുങ്ങളെയുമാണ് നല്‍കിയത്. കോഴിയും കൂടും പദ്ധതിയുടെ വിതരണോദ്ഘാടനം ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ലിബിന സുബീഷിന് നല്കി നിര്‍വഹിച്ചു.
സ്റ്റാര്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോസ് പ്രകാശ് സിഎംഐ അധ്യക്ഷത വഹിച്ചു. ഫാ. കുര്യാക്കോസ് കൊച്ചുകൈപ്പേല്‍, സ്റ്റാര്‍സ് പ്രോജക്ട് മാനേജര്‍ റോബിന് മാത്യു, പദ്ധതി കോ ഓഡിനേറ്റര്‍ എ.എന്‍. പ്രദീഷ് എന്നിവര്‍ പ്രസംഗിച്ചു.