കോടഞ്ചേരി സെന്റ് ജോസഫ്സ് സ്കൂള്‍ സ്കൗട്ട് യൂണിറ്റിന് പുരസ്കാരം
1514340
Saturday, February 15, 2025 4:29 AM IST
കോടഞ്ചേരി: സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് യൂണിറ്റിന് താമരശേരി സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ജില്ലാ ഘടകത്തിന്റെ ചീഫ് മിനിസ്റ്റേഴ്സ് ഷീല്‍ഡ് നന്മ മുദ്ര പുരസ്കാരം ലഭിച്ചു. 2022 മുതല്‍ തുടര്‍ച്ചയായി മൂന്നു തവണ ഈ അവാര്‍ഡ് കരസ്ഥമാക്കിയാണ് ഹാട്രിക് നേട്ടം കൈവരിച്ചത്.
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍, ഉച്ചഭക്ഷണ പദ്ധതി, റോഡ് സുരക്ഷ - ജീവന് സുരക്ഷ, ആര്‍ത്തവ ബോധവത്ക്കരണ പരിപാടികള്‍, ദേശീയോദ്ഗ്രഥന പരിപാടി, സ്വയംതൊഴില്‍ പരിശീലനം, ശുചിത്വം - ആരോഗ്യം -ഊര്‍ജ്ജ സംരക്ഷണ പരിപാടികള്‍, രക്തദാന ക്യാംപ്, ഭിന്നശേഷി സൗഹൃദ പരിപാടികള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്.
സ്കൂള്‍ മാനേജര്‍ ഫാ. കുര്യാക്കോസ് ഐക്കുളമ്പില്‍, പ്രിന്‍സിപ്പല്‍ വിജോയ് തോമസ്, പി.ടി.എ പ്രസിഡന്റ് റോക്കച്ചന്‍ പുതിയേടത്ത്, ട്രൂപ്പ് കമ്പനി ലീഡര്‍മാരായ ചന്ദ്രു പ്രഭു, അന്‍സ മോള് മാത്യു, സ്കൗട്ട് മാസ്റ്റര്‍ ഷീന്‍ പി.ജേക്കബ്, ഗൈഡ് ക്യാപ്റ്റന്‍ ലീന സക്കറിയാസ്, അധ്യാപക - അനധ്യാപകര്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍ എന്നിവരുടെ സഹകരണത്തോടു കൂടിയാണ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. സ്കൂളിലെ സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് യൂണിറ്റിനെ മാനേജ്മെന്റും പിടിഎയും അഭിനന്ദിച്ചു.