പ്ലസ്വണ് വിദ്യാര്‍ഥിയെ കാണാനില്ലെന്നു പരാതി
1514339
Saturday, February 15, 2025 4:29 AM IST
വടകര: വില്യാപ്പള്ളി എംജെ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ചോറോട് സ്വദേശിയെ കാണ്മാനില്ലെന്ന് പരാതി. ചോറോട് ഓവര്‍ബ്രിഡ്ജിനു സമീപം ഷമീമ മന്‍സില്‍ മുഹമ്മദ് സനഫ് നിഹാലി (17)നെയാണ് 10-ാം തിയതി മുതല്‍ കാണാതായത്. രാത്രി വീട്ടില്‍നിന്ന് ഇറങ്ങിയ നിഹാലിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് നൗഫല്‍ വടകര പോലീസില്‍ പരാതി നല്കി.
നിഹാലിനെ പിന്നീടുള്ള ദിവസങ്ങളില്‍ കണ്ണൂക്കര മാടാക്കരയിലും വടകര മാക്കൂല്‍പീടിക ഭാഗത്തും കണ്ടതായി വിവരമുണ്ട്. പ്രത്യേക സംഘത്തിന്റെ കൂടെയാണോ മകനുള്ളതെന്ന സംശയം പിതാവ് നൗഫല്‍ പങ്കുവെച്ചു. കുട്ടിയെ കണ്ടുമുട്ടുന്നവര്‍ അടുത്ത പോലീസ് സ്റ്റേഷനിലോ 859014179, 8086981738, 8089981738 ഫോണ്‍ നമ്പറുകളിലോ അറിയിക്കണം.