വ്യാപാരികള്‍ പ്രതിഷേധ പ്രകടനം നടത്തി
1514335
Saturday, February 15, 2025 4:29 AM IST
കൂരാച്ചുണ്ട്: അശാസ്ത്രീയമായി തൊഴില്‍ നികുതി വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരേ കൂരാച്ചുണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ദിനം ആചരിച്ചു. വ്യാപാരികള്‍ ടൗണില്‍ പ്രകടനം നടത്തി.
പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ പ്രതിഷേധ ധര്‍ണയും നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി അംഗം ജോബി വാളിയാംപ്ലാക്കല് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി റസാഖ് കായലാട്ടുമ്മല്‍ അധ്യക്ഷത വഹിച്ചു. ബേബി വെളിയംകുളം, ഇ.ടി. നിധിന്, സുജിത്ത് ചിലമ്പിക്കുന്നേല്‍, ബഷീര്‍ ടോപ്സി എന്നിവര്‍ പ്രസംഗിച്ചു.