കുട്ടേട്ടന് സാഹിത്യ പുരസ്കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു
1514035
Friday, February 14, 2025 3:46 AM IST
കോഴിക്കോട്: കുഞ്ഞുണ്ണിമാഷിന്റെ പേരിലുള്ള പതിനഞ്ചാമത് കുട്ടേട്ടന് സാഹിത്യ പുരസ്കാരത്തിന് നവാഗതരായ എഴുത്തുകാരില്‍നിന്ന് കവിത, കഥ, ലേഖനം എന്നിവ ക്ഷണിച്ചു. കഥയ്ക്കും കവിതയ്ക്കും വിഷയങ്ങളില്ല. 'ഞാന്‍ എഴുത്തുകാരനാകാന്‍ ആഗ്രഹിക്കുന്നതിനു പിന്നില്‍' എന്നതാണ് ലേഖന വിഷയം.
പാരലയ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്കും പൊതുവിഭാഗത്തിലും പെട്ട 25 വയസ് കവിയാത്തവര്‍ക്ക് പങ്കെടുക്കാം. പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രവും വയസു തെളിയിക്കുന്ന രേഖയും ഒപ്പം വെയ്ക്കണം.
മാര്‍ച്ച് മാസത്തില്‍ നടക്കുന്ന കുഞ്ഞുണ്ണി അനുസ്മരണ സമ്മേനത്തില്‍ ആര്‍ട്ടിസ്റ്റ് മദനന് രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും പുസ്തകവും സമ്മാനമായി നല്‍കും.
രചനകള്‍ മാര്‍ച്ച് 15 ന് മുമ്പ് ലത്തീഫ് പറമ്പില്‍, കണ്‍വീനര്‍, കുഞ്ഞുണ്ണി അനുസ്മരണ സമിതി, പി. ബി. നമ്പര്‍ 78, കോഴിക്കോട് 673001 എന്ന വിലാസത്തില്‍ അയക്കണമെന്ന് സമിതി ഭാരവാഹികളായ ആലങ്കോട് ലീലാകൃഷ്ണന്. കുഞ്ഞുണ്ണിമാഷിന്റെ അനന്തിരവള്‍ ഉഷകേശവരാജ് എന്നിവര്‍ അറിയിച്ചു.