തൊഴിൽ നികുതി വർധനക്കെതിരേ ഇന്ന് വ്യാപാരി പ്രതിഷേധം
1514034
Friday, February 14, 2025 3:46 AM IST
കൂരാച്ചുണ്ട്: തൊഴിൽ നികുതി വർധനവിൽ പ്രതിഷേധിച്ച് കൂരാച്ചുണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ ധർണ നടത്തും. പഞ്ചായത്ത് ഓഫീസിന് മുമ്പിൽ രാവിലെ പത്തിന് ധർണ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.