കാൻസർ നിർണയ പ്രോഗ്രാം തുടങ്ങി
1514033
Friday, February 14, 2025 3:46 AM IST
കോടഞ്ചേരി: കോടഞ്ചേരി എഫ്എച്ച്സിയുടെ ആഭിമുഖ്യത്തിൽ നെല്ലിപ്പൊയിൽ വെൽനെസ് സെന്ററിൽ സ്ത്രീകൾക്കായി സംഘടിപ്പിച്ച കാൻസർ നിർണയ പരിശോധന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ഹസീന അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർമാരായ സൂസൻ വർഗീസ്, റോസമ്മ കയത്തുങ്കൽ, ജെഎച്ച്ഐമാരായ ജോബി ജോസഫ്, ശ്രീകല തുടങ്ങിയവർ പ്രസംഗിച്ചു.