ശലഭോദ്യാനം ഉദ്ഘാടനം ചെയ്തു
1514032
Friday, February 14, 2025 3:46 AM IST
തിരുവമ്പാടി: ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂളിൽ ശലഭോദ്യാനം ഉദ്ഘാടനം ചെയ്തു. തിരുവാമ്പാടി അലൈൻസ് ഇന്റർനാഷണൽ ക്ലബിന്റെ സഹകരണത്തോടെ തയറാക്കിയ ശലഭോദ്യാനം ക്ലബ് പ്രസിഡന്റ് ജമീഷ് ഇളംതുരുത്തിയിൽ ഉദ്ഘാടനം ചെയ്തു.
എം.ജെ. ആഗസ്തി, കെ.ടി. സെബാസ്റ്റ്യൻ, വിനീത് ഓത്തിക്കൽ, ഹെഡ്മാസ്റ്റർ റോയി ജോസ്, ജോസ്ന സിജോ, സ്കൂൾ ലീഡർ ദിയ ജോബി, ആലീസ് തോമസ് എന്നിവർ പ്രസംഗിച്ചു. കിളികുലുക്കി ചെടിയടക്കം 32 തരം ചെടികൾ ശലഭോദ്യാനത്തിൽ തയാറാക്കിയിട്ടുണ്ട്.