മെഡല്‍ തിളക്കത്തില്‍ കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍
1514028
Friday, February 14, 2025 3:46 AM IST
കോഴിക്കോട്: 38-ാമത് ദേശീയ ഗെയിംസില്‍ മെഡല്‍ തിളക്കത്തില്‍ കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍. രണ്ട് വെള്ളിയും ഒരു വെങ്കലവുമടക്കം മൂന്നു മെഡലുകളാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ജിംനാസ്റ്റിക്സ് പരിശീലന കേന്ദ്രത്തിലെ കായിക താരങ്ങള്‍ നേടിയത്. കെ. മുഹമ്മദ് അജ്മല്‍, പി.കെ. മുഹമ്മദ് സഫാന്‍, എം.പി. സാത്വിക്, പി.എസ്. ഷിറില്‍ റുമാന്‍ എന്നിവരടങ്ങുന്ന സംഘമാണ് അക്രോബാറ്റിക് ജിംനാസ്റ്റിക്സില്‍ വെള്ളി നേടിയത്.
അക്രോബാറ്റിക് ജിംനാസ്റ്റിക്സില്‍ മിക്സഡ് പെയറില്‍ ഫസല്‍ ഇംത്യാസും പാര്‍വതി ബി. നായരും വെള്ളി നേടി. വനിത വിഭാഗത്തില്‍ ലക്ഷ്മി ബി. നായര്‍-പൗര്‍ണമി ഹരീഷ്കുമാര്‍ സഖ്യം വെങ്കലം നേടി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പരിശീലകന് ടി. ജംഷീറാണ് കേരളത്തിന്റെ കോച്ച് എന്നതും സ്പോര്‍ട്സ് കൗണ്‍സിലിന് അഭിമാനത്തിന് വക നല്കുന്നു.