പ്രതിഷേധ ധർണ നടത്തി
1514027
Friday, February 14, 2025 3:42 AM IST
കോഴിക്കോട്: മെഡിക്കൽ കോളജിലെ രൂക്ഷമായ മരുന്ന് ക്ഷാമത്തിന് പരിഹാരം കാണുക, കോപ്പി ടിക്കറ്റ് ചാർജ് വർധനവ് പിൻവലിക്കുക, രോഗികളെ കാണാനുള്ള പ്രവേശന ഫീസ് പാസ് അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു വാത്സല്യം സേവാമിത്രയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് ആശുപത്രിക്ക് പടിക്കൽ പ്രതിഷേധ ധർണയും മാർച്ചും നടത്തി. ധർണ അഡ്വ. എ. ആനന്ദകനകം ഉദ്ഘാടനം ചെയ്തു. രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു.