"മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' രചനയുടെ അമ്പത് വര്‍ഷങ്ങള്‍ എം. മുകുന്ദന് സാഹിത്യോത്സവം 25ന്
1514024
Friday, February 14, 2025 3:42 AM IST
കോഴിക്കോട്: വടകര സാഹിത്യവേദി സംഘടിപ്പിക്കുന്ന എം. മുകുന്ദന് സാഹിത്യോത്സവം ഈ മാസം 25ന് വടകര ക്രിസ്റ്റല്‍ ഗ്രാന്റ് ഹാളില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് എന്‍.എസ്. മാധവന് സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും.
"മുകുന്ദന്റെ രചനാലോകം' സെമിനാറില്‍ ഡോ. വി. രാജകൃഷ്ണന്, സാറാ ജോസഫ്, ഡോ. ഇ.വി. രാമകൃഷ്ണന്, സുഭഷ് ചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുക്കും. 'മയ്യഴിപ്പുഴയുടെ തിരങ്ങളില്‍' ഇംഗ്ലീഷ് പതിപ്പിന്റെയും എംബസികാലം രണ്ടാം പതിപ്പിന്റെയും പ്രകാശനവും ചടങ്ങില്‍ നടക്കും. എം മുകുന്ദന്റെ കൃതികളുടെ പ്രദര്‍ശനവുമൊരുക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മൂന്നൂറ് പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ വടകര സാഹിത്യവേദി പ്രസിഡന്റ് കവി വീരാന്‍കുട്ടി, ഭാരവാഹികളായ പുറന്തോടത്ത് ഗംഗാധരന്, പി പി രാജന്, പി.കെ. രാമചന്ദ്രന് സംബന്ധിച്ചു.