യാത്രക്കാർക്ക് അപകടക്കെണിയായി കൂരാച്ചുണ്ട് ടൗൺ ഫുട്പാത്തിലെ ഗർത്തം
1514022
Friday, February 14, 2025 3:42 AM IST
കൂരാച്ചുണ്ട്: ടൗണിലെ ഫുട്പാത്തിൽ രൂപംകൊണ്ട ഗർത്തം കാൽനട യാത്രക്കാരെ അപകടക്കെണിയിലാക്കുന്നതായി പരാതി. കാലങ്ങളായി രൂപം കൊണ്ട ഗർത്തം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. ഓവുചാലിന്റെ സ്ലാബ് തകർന്ന് രൂപം കൊണ്ട ഗർത്തമാണിത്. പലതവണ താൽക്കാലികമായി ഗർത്തം അടച്ചുവെങ്കിലും വീണ്ടും ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. നിരവധി കാൽനട യാത്രക്കാർ ഗർത്തത്തിൽ കാൽ കുടുങ്ങി അപകടത്തിൽപ്പെട്ടിട്ടുണ്ട്.
ബസ് സ്റ്റാൻഡിലേക്കുള്ള റോഡിന്റെ കവലയിൽ ആയതിനാൽ ഏറെ തിരക്ക് അനുഭവപ്പെടുന്ന സ്ഥലമാണിത്. ഈ ഭാഗം ഇടുങ്ങിയ റോഡായതും ഏറെപ്രശ്നം സൃഷ്ടിക്കുന്നുണ്ട്. അടിയന്തരമായി യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.