നാടിന്റെ ഉത്സവമായി നസ്രത്ത് യുപി സ്കൂൾ വാർഷികം
1513757
Thursday, February 13, 2025 7:29 AM IST
താമരശേരി: കട്ടിപ്പാറ നസ്രത്ത് യുപി സ്കൂളിന്റെ 49-ാം വാർഷികാഘോഷം വിവിധ പരിപാടികളോടെ സമാപിച്ചു. താമരശേരി രൂപത കോർപറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് അധ്യക്ഷത വഹിച്ച സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് ഉദ്ഘാടനം ചെയ്തു.
ഈ വർഷം സർവീസിൽനിന്നും വിരമിക്കുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. വിനോദിന് കോർപറേറ്റ് മാനേജർ ഉപഹാരം നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ ജിജോ തോമസ്, കട്ടിപ്പാറ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അശ്റഫ് പൂലോട്, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് കെ.യു. ബെസി, എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് ചിപ്പിരാജ്, പിടിഎ പ്രസിഡന്റ് വി.പി. മുഹമ്മദ് ഷമീർ, എംപിടിഎ പ്രസിഡന്റ് ഷിൻസി വിനു, സീനിയർ അസിസ്റ്റന്റ് സി.പി. സാജിദ്, കെ.ജി. ഷിബു, സ്കൂൾ ലീഡർ ഷെഹ്സ കാത്തൂൻ, സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ ലിൻസ എന്നിവർ പ്രസംഗിച്ചു.
1976 ൽ സ്ഥാപിതമായ സ്കൂളിന്റെ അൻപതാം വാർഷിക പ്രഖ്യാപനം കോർപറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. അധ്യാപകരായ ജിയാ ജോസഫ്, കെ.എം. എലിസബത്ത്, കെ.യു. തോമസ്, സൗമ്യ ജോസഫ്, സി.എസ്. ധന്യ, മഞ്ചു മാത്യു, സിസ്റ്റർ സെബി, എ.കെ. ബ്രിജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ മൽസര വിജയികൾക്കുള്ള സമ്മാനങ്ങൾ എഇഒ പി. വിനോദ് വിതരണം ചെയ്തു.