വജ്ര ഇഞ്ചിക്കൃഷി വിളവെടുപ്പ് നടത്തി
1513236
Wednesday, February 12, 2025 4:29 AM IST
പേരാമ്പ്ര: പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ അരിക്കുളം ഒറവിങ്കൽ ഭാഗത്ത് ചേരിമീത്തൽ പീതാംബരന്റെ കൃഷിയിടത്തിൽ നടത്തിയ "വജ്ര' ഇനം ഇഞ്ചിയുടെ സംയോജിത വിള പരിപാലനം എന്ന പ്രദർശനകൃഷിയുടെ വിളവെടുപ്പ് നടത്തി.
പ്രദർശന കൃഷിയിലൂടെ ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം വികസിപ്പിച്ചെടുത്ത വജ്ര ഇനം ഇഞ്ചി, മണ്ണിലെ അമ്ലതം മാറ്റാനും രോഗ നിയണത്തിനുമായി മണ്ണിൽ പ്രയോഗിക്കാവുന്ന ട്രൈക്കോലൈം, രോഗ നിയന്ത്രണത്തിനായി ജിആർബി - 35 ബയോ ക്യാപ്സ്യൂൾ എന്നീ സാങ്കേതിക വിദ്യകൾ കർഷകർക്ക് പരിചയപ്പെടുത്തുകയുണ്ടായി.
പരിപാടിയിൽ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ അമൃത ബാബു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബിന്ദു പറമ്പടി, സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ നിന്നും സമീറ, കെവികെ കീടരോഗ വിഭാഗം സ്പെഷ്യലിസ്റ്റ് ഡോ. കെ.കെ. ഐശ്വര്യ, പ്രദേശത്തെ പുരോഗമന കർഷകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.