കർഷക പുരസ്കാരം പി.ജെ.തോമസിന്
1513755
Thursday, February 13, 2025 7:28 AM IST
തിരുവമ്പാടി: മികച്ച ജൈവ കർഷകർക്ക് സരോജിനി- ദാമോദരൻ ഫൗണ്ടേഷൻ നൽകുന്ന ജില്ലാതല പുരസ്കാരം (50,000 രൂപ) കോഴിക്കോട് ജില്ലയിൽ തിരുവമ്പാടി സ്വദേശി പി.ജെ. തോമസ് കരസ്ഥമാക്കി. കൂടത്തായി സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്നു.
കൃഷിയിടത്തിൽ പൂമ്പാറ്റകൾക്കായുള്ള പൂമ്പാറ്റ ഗാർഡനും ജന്മനക്ഷത്രം കൊണ്ടുള്ള നക്ഷത്ര വനവും തോമസ് ഒരുക്കിയിട്ടുണ്ട്. പുരസ്കാരം മാർച്ച് ഒന്പതിനു മുഹമ്മ ആര്യക്കരയിൽ നടത്തുന്ന സമ്മേളനത്തിൽ നടൻ അനൂപ് ചന്ദ്രൻ സമ്മാനിക്കും.