ഓംബുഡ്സ്മാന് സിറ്റിംഗ്
1513050
Tuesday, February 11, 2025 5:04 AM IST
കോഴിക്കോട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് കോഴിക്കോട് ജില്ലാ എംജിഎന്‍ആര്‍ഇജിഎസ് ഓംബുഡ്സ്മാന് വി.പി. സുകുമാരന്‍ 17 ന് സിറ്റിംഗ് നടത്തുന്നു.
വില്ല്യാപള്ളി പഞ്ചായത്ത് ഓഫീസില്‍ രാവിലെ 11 മുതലാണ് സിറ്റിംഗ്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്കും പദ്ധതി തൊഴിലാളികള്‍ക്കും നേരിട്ട് ഓംബുഡ്സ്മാന് നല്‍കാം.