പ്രതിമകള്‍ തകര്‍ത്തു
1513238
Wednesday, February 12, 2025 4:29 AM IST
കൊയിലാണ്ടി: രാജസ്ഥാൻ സ്വദേശികളുടെ പ്രതിമകൾ തകർത്ത നിലയിൽ. വർഷങ്ങളായി ചേമഞ്ചേരി പൂക്കാട് പഴയ ഉർവ്വശി ടാക്കീസിനു സമീപം പ്രതിമകൾ നിർമിച്ച് വിൽപ്പന നടത്തുന്ന രാജസ്ഥാൻ സ്വദേശികളുടെ വിൽപനയ്ക്കായി വെച്ച നിരവധി പ്രതിമകൾ തകർത്ത നിലയിലാണ്.
ഉടമസ്ഥര്‍ സ്ഥലത്തില്ലാത്തപ്പോഴാണ് പ്രതിമകൾ നശിപ്പിച്ചനിലയിൽ കാണുന്നത്. നശിപ്പിച്ച ശേഷം ടാർ പായ ഇതിനു മുകളിലിടുകയും ചെയ്ത്. ഇന്നു രാവിലെയാണ് പ്രതിമകൾ തകർത്തത് കാണുന്നത്. വർഷങ്ങളായി ദേശീയപാതയോരത്ത് പ്രതിമ വിൽപ്പന നടത്തിയാണ് മൂന്നോളം കുടുംബങ്ങൾ കഴിയുന്നത്.