കിടങ്ങിൽ കുടുങ്ങിയ പശുവിനെ രക്ഷപ്പെടുത്തി
1513244
Wednesday, February 12, 2025 4:37 AM IST
പേരാമ്പ്ര: ലാസ്റ്റ് കല്ലോട് മമ്മിളിതാഴെ വയലിലെ കിടങ്ങിൽ കുടുങ്ങിയ പശുവിനെ പേരാമ്പ്ര അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. വയലിൽ മേയുന്നതിനിടെ വലിയ ഭാരമുള്ള പശു ഇടുങ്ങിയ തോട്ടിൽ കുടുങ്ങി പോവുകയായിരുന്നു. കൈകാലുകൾ തളർന്നുപോയ പശുവിനെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് പരിക്കൊന്നും കൂടാതെ രക്ഷപ്പെടുത്താൻ കഴിഞ്ഞത്.