രോഗികളുടെ പ്രയാസങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം: എം.സി. മായിന്‍ ഹാജി
1513237
Wednesday, February 12, 2025 4:29 AM IST
കോഴിക്കോട്: മലബാറിലെ വിവിധ ജില്ലകളില്‍നിന്നുള്ള പതിനായിരക്കിന് രോഗികള്‍ ആശ്രയിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗികളും കൂട്ടിരിപ്പുകാരും നേരിടുന്ന പ്രയാസങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് മുസ്ലിംലീഗ് നേതൃത്വം നല്‍കുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി. മായിന്‍ ഹാജി.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരുന്നുകളും ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കുക, രോഗികളുടെ പ്രയാസങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുസ്ലിംലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുമ്പില്‍ സംഘടിപ്പിച്ച പ്രക്ഷോഭ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആവശ്യത്തിന് മരുന്നുകളും ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കാത്ത സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്ഹാണെന്നും യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന പദ്ധതികള്‍ നിറുത്തലാക്കുന്ന സമീപനമാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രോഗികള്‍ക്കും ബന്ധുക്കള്‍ക്കും വരെ സമരത്തിലേക്ക് ഇറങ്ങേണ്ട അവസ്ഥയിലേക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജിനെ ആരോഗ്യ വകുപ്പ് എത്തിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് എം.എ. റസാഖ് അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി യു.സി. രാമന് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍,സെക്രട്ടറി അഡ്വ. എ.വി. അന്‍വര്‍, സൂപ്പി നരിക്കാട്ടേരി, കെ.എ. ഖാദര്‍, അഹമ്മദ് പുന്നക്കല്‍, എസ്.പി. കുഞ്ഞഹമ്മദ്, വി.കെ.സി. ഉമ്മര്‍ മൗലവി, ഒ.പി നസീര്‍,എം. കുഞ്ഞാമുട്ടി, ഒ.കെ കുഞ്ഞബ്ദുള്ള, റഷീദ് വെങ്ങളം എന്നിവര്‍ സംസാരിച്ചു.