കത്തോലിക്ക കോൺഗ്രസ് വഞ്ചനാ ദിനം ആചരിക്കും
1513046
Tuesday, February 11, 2025 5:04 AM IST
കൂരാച്ചുണ്ട്: കക്കയത്ത് വനാതിർത്തിയിൽ സൗരവേലി നിർമിക്കുമെന്ന് ഉറപ്പുനൽകി മാസങ്ങൾ പിന്നിട്ടിട്ടും വാഗ്ദാനം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് മാർച്ച് അഞ്ചിന് വഞ്ചനാ ദിനം ആചരിക്കാൻ കൂരാച്ചുണ്ട് ഫൊറോന കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു.
കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ ബജറ്റിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. സെന്റ് തോമസ് ഫൊറോന വികാരി ഫാ. വിൻസെന്റ് കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു.
നിമ്മി പൊതിയട്ടേൽ അധ്യക്ഷത വഹിച്ചു. ബോബൻ പുത്തൂരാൻ, ബേബി വട്ടോട്ടുതറപ്പേൽ, സണ്ണി എമ്പ്രയിൽ, ദാസ് കാനാട്ട്, ചെറിയാൻ മുതുകാട്, സൂസി ചെമ്പോട്ടിക്കൽ, ജെയിംസ് കൂരാപ്പള്ളി എന്നിവർ പ്രസംഗിച്ചു.