പുതിയ കാർഷിക ബജറ്റ് അവതരിപ്പിക്കണമെന്ന്
1513235
Wednesday, February 12, 2025 4:29 AM IST
തിരുവമ്പാടി: കേരളത്തിന്റെ കാർഷിക മേഖലയെ രക്ഷിക്കാൻ പുതിയ കാർഷിക ബജറ്റ് അവതരിപ്പിക്കാൻ തയാറാവണമെന്ന് കേരളാ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ഷിനോയ് അടയ്ക്കാപ്പാറ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് ജോണി പ്ലാക്കാട്ട് അധ്യക്ഷത വഹിച്ചു. ഏബ്രഹാം കുഴുമ്പിൽ, ഹെലൻ ഫ്രാൻസിസ്, സി.ജെ. ടെന്നീസൻ, ജോൺ ചാക്കോ, എൻ.ജെ. ജോസഫ്, ജോർജ് മച്ചുകുഴി, ജെയ്സൻ മേനാക്കുഴി, ജോസ് പാലിയത്ത്, ജോസ് ഞാവള്ളി, ബെന്നി മണിക്കൊമ്പിൽ, മാത്യു കുന്നുംപുറം, സാജു പൊട്ടനാനി, ജെയിംസ് വേളാശേരി എന്നിവർ പ്രസംഗിച്ചു.