ജില്ലാ സബ് ജൂണിയർ ത്രോ ബോൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു
1513751
Thursday, February 13, 2025 7:28 AM IST
കോഴിക്കോട്: ജില്ലാ ത്രോ ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ സബ് ജൂണിയർ ത്രോ ബോൾ ചാമ്പ്യൻഷിപ്പ് ദേവഗിരി സാവിയോ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി.എം. അബ്ദുറഹ്മാൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ത്രോബോൾ അസോസിയേഷൻ പ്രസിഡന്റ് കെ.വി. അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു. പ്രമീള, സി.ടി. ഇല്യാസ്, പി.കെ. സുഹൈൽ, പി. ഷഫീഖ്, ജില്ലാ ത്രോ ബോൾ അസോസിയേഷൻ സെക്രട്ടറി യു.കെ. ആദർശ്, എ.എം. തോമസ് എന്നിവർ പ്രസംഗിച്ചു.