പെരുവണ്ണാമൂഴി - ചെങ്കോട്ടക്കൊല്ലി റോഡ് ഉദ്ഘാടനം ചെയ്തു
1513044
Tuesday, February 11, 2025 5:00 AM IST
പെരുവണ്ണാമൂഴി: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് ഏഴിൽ 10 ലക്ഷം രൂപ വകയിരുത്തി നിർമിച്ച പെരുവണ്ണാമൂഴി - ചെങ്കോട്ടക്കൊല്ലി റോഡ് പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ രാജേഷ് തറവട്ടത്ത് അധ്യക്ഷത വഹിച്ചു. വാർഡ് കൺവീനർ അഗസ്റ്റിൻ കൊമ്മറ്റത്തിൽ, ഷൈനി പ്രകാശ്, ജോസ് തകരപ്പള്ളി, ഉഷ, ഷാന സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.