ശുഹൈബ് രക്തസാക്ഷിത്വ അനുസ്മരണം നടത്തി
1513753
Thursday, February 13, 2025 7:28 AM IST
കൂരാച്ചുണ്ട്: യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുഹൈബ് അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം ജെറിൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കെഎസ്യു മണ്ഡലം പ്രസിഡന്റ് രാഹുൽ രാഘവൻ, അനീഷ് മറ്റത്തിൽ, ജോസ്ബിൻ കുര്യാക്കോസ്, തേജസ് കാട്ടുനിലത്ത്, റെജി മറ്റത്തിൽ, ഗാൾഡിൻ കക്കയം എന്നിവർ പ്രസംഗിച്ചു.
പേരാമ്പ്ര: യൂത്ത് കോൺഗ്രസ് പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുഹൈബ് രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി രാജൻ മരുതേരി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് ആർ.പി. അക്ഷയ് അധ്യക്ഷത വഹിച്ചു. കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി അർജുൻ കറ്റയാട്ട് മുഖ്യ പ്രഭാഷണം നടത്തി. റഷീദ് പുറ്റംപൊയിൽ, വി.കെ. രമേശൻ, അഷറഫ് ചാലിൽ, യു.സി. രജീഷ്, കിഴക്കയിൽ സത്യൻ എന്നിവർ സംബ
ന്ധിച്ചു.