കല്ലായി പുഴ കൈയേറ്റം: ഇന്നു സര്‍വേ
1513234
Wednesday, February 12, 2025 4:29 AM IST
കോഴിക്കോട്: കല്ലായി പാലത്തിന് സമീപം ഓഡിറ്റോറിയം ആരംഭിച്ച കെട്ടിട ഉടമകള്‍ പുഴ കൈയേറി മണ്ണിട്ടു നികത്തിയ സംഭവത്തില്‍ ഇന്ന് സര്‍വേ നടത്തും. നിയമ നടപടികളിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായാണ് കൈയേറിയ സ്ഥാപനത്തിന്റെ ഉടമക്ക് രേഖകള്‍ ഹാജരക്കാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ കോര്പറേഷന് ഉദ്യോഗസ്ഥര്‍ കൈയേറ്റ സ്ഥലത്ത് സര്‍വേ നടത്തുന്നത്.
സ്ഥലവും കെട്ടിടവും വാങ്ങിയവര്‍ കെട്ടിടത്തിന്റെ പിറക് വശത്ത് പുഴ മണ്ണിട്ട് നികത്തിയതാണെന്ന കല്ലായി പുഴസംരക്ഷണ സമിതിയുടെ പരാതിയില്‍ കോര്പറേഷന് സര്വേവിഭാഗവും റവന്യൂ വിഭാഗവും നടത്തിയ പരിശോധനയില്‍ പുഴ കൈയേറിയതാണെന്ന് കണ്ടെത്തിയിരുന്നു.