ശങ്കരവയലിൽ വീണ്ടും അജ്ഞാത ജീവിയെ കണ്ടു
1513219
Wednesday, February 12, 2025 4:11 AM IST
കൂരാച്ചുണ്ട്: പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെട്ട ശങ്കരവയൽ പ്രദേശത്ത് ഇന്നലെ രാത്രിയിലും അജ്ഞാത ജീവിയെ കണ്ടു. ഇവിടെ താമസിക്കുന്ന കർഷകനായ ഔസേപ്പ്പറമ്പിൽ ഷാജുവിന്റെ വീട്ടുമുറ്റത്താണ് അജ്ഞാത ജീവിയെ കണ്ടത്.
വീട്ടുമുറ്റത്ത് കെട്ടിയിട്ട വളർത്തുനായയെ ആക്രമിക്കുന്നതാണ് കണ്ടത്. വിട്ടുടമയായ ഷാജു ഇറങ്ങി വന്നപ്പോഴേക്കും ജീവി ഓടി മറഞ്ഞു. ഈ വിവരം ഫോറസ്റ്റ് അധികൃതരെ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തി പരിശോധന നടത്തുകയും വീടിനു സമീപം ഒരു കാമറ കൂടി ഇന്നലെ വൈകുന്നേരത്തോടെ സ്ഥാപിക്കുകയും ചെയ്തു.
കഴിഞ്ഞദിവസം രാത്രി ഇതിന് സമീപത്തുള്ള മറ്റൊരു സ്ഥലത്തും കാമറ സ്ഥാപിച്ചിരുന്നു. എന്നാൽ ജീവിയുടെ ചിത്രം കാമറയിൽ പതിഞ്ഞിട്ടില്ല. ഇവിടെ കണ്ടത് പട്ടി കടുവയാകമെന്ന നിഗമനത്തിലാണ് വനം ഉദ്യോഗസ്ഥരുളളത്.