കാട്ടാനക്കൂട്ടം ഇറങ്ങിയ സ്ഥലം കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു
1513747
Thursday, February 13, 2025 7:28 AM IST
കോടഞ്ചേരി: കൂരോട്ടുപാറ മുണ്ടൂർ മലയിൽ കഴിഞ്ഞദിവസം കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ച സ്ഥലം കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു.
ചുണ്ടയിൽ ടോമി, ചാണ്ടി കല്ലുപുര, മനന്താനത്ത് അപ്പച്ചൻ, കണിപ്പള്ളി മാത്യു തുടങ്ങിയവരുടെ കൃഷി സ്ഥലങ്ങളാണ് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോബി ഇലന്തൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വിൻസന്റ് വടക്കേമുറിയിൽ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട് മല, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ബിജു ഒത്തിക്കൽ, ജെയിംസ് കിഴക്കുംകര എന്നിവരുടെ നേതൃത്വത്തിൽ സംഘം സന്ദർശിച്ചത്.