തൊഴിലുറപ്പ് തൊഴിലാളികളുടെ കലോത്സവം ശ്രദ്ധേയം: കടന്നപ്പള്ളി
1513042
Tuesday, February 11, 2025 5:00 AM IST
കുറ്റ്യാടി: കുറ്റ്യാടി പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ കലോത്സവം പരിപാടിയാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ.
കുറ്റ്യാടിയിലെ നടുപ്പൊയിൽ യുപി സ്കൂളിൽ സംഘടിപ്പിച്ച തൊഴിലുറപ്പ് തൊഴിലാളികളുടെ കലോത്സവം "മാറ്റൊലി'യുടെ സമാപന സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം കലോത്സവങ്ങളിലൂടെ ഒരു കലാസാംസ്കാരിക ബോധത്തിന്റെ ഹൃദയ ധ്വനിയാണ് മുഴങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.പി. കുഞ്ഞമ്മത് കുട്ടി എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി, കുറ്റ്യാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. മോഹൻദാസ്, പി.പി. ചന്ദ്രൻ, രജിത രാജേഷ്, സബിന മോഹൻ, കെ.പി. ശോഭ, ടി.കെ. കുട്ട്യാലി, എ.ടി. ഗീത തുടങ്ങിയവർ സംബന്ധിച്ചു.