സായാഹ്ന ധർണ നടത്തി
1513246
Wednesday, February 12, 2025 4:37 AM IST
കോടഞ്ചേരി: സംസ്ഥാന ബജറ്റിൽ കാർഷിക മേഖലയെ അവഗണിച്ചതിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ടൗണിൽ സായാഹ്ന ധർണ നടത്തി. കെപിസിസി മെമ്പർ പി.സി. ഹബീബ് തമ്പി ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോബി ഇലന്തൂർ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ടുമല, യുഡിഎഫ് ചെയർമാൻ കെ.എം. പൗലോസ്, ആന്റണി നീർവേലി, ആനി ജോൺ, ജോസ് പൈക, ബിജു ഓത്തിക്കൽ, വാസുദേവൻ ഞാറ്റുകാലായിൽ, ബാബു പെരിയപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.