മുക്കം ഹയർ സെക്കൻഡറി സ്കൂൾ കുടുംബ സംഗമം നടത്തി
1513049
Tuesday, February 11, 2025 5:04 AM IST
മുക്കം: മുക്കം ഹയർ സെക്കൻഡറി സ്കൂൾ മികച്ച വിദ്യാലയമായി ഉയർത്താൻ സഹകരിച്ച സ്റ്റാഫ് അംഗങ്ങളുടെയും, സുഹൃത്തുക്കളുടെയും, പൂർവ അധ്യാപക - വിദ്യാർഥികളുടെയും കുടുംബ സംഗമം സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന കുടുംബ സംഗമം മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ സിപി ജംഷീന അധ്യക്ഷയായി. ലിന്റോ ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗവാസ് എന്നിവർ മുഖ്യ അതിഥികളായി. കൗൺസിലർമാരായ വേണു കല്ലുരുട്ടി, പ്രജിത പ്രദീപ്, അശ്വതി സനൂജ്, ജോഷില സന്തോഷ്, അനിത, ബിന്ദു, മുക്കം എസ്ഐ മനോജ് കുമാർ, ഫയർ സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂർ,
മലബാർ എജുക്കേഷൻ സൊസൈറ്റി ട്രഷറർ ശ്രീജ മഠത്തിൽ എന്നിവർ അതിഥികളായി. സ്കൂൾ മാനേജർ വത്സൻ മഠത്തിൽ, പിടിഎ പ്രസിഡന്റ് കെ.പി. സുരേഷ്, എംപിടിഎ പ്രസിഡന്റ് സലീല, പൂർവ അധ്യാപകരായ ഉണ്ണിക്കുറുപ്പ്, അപ്പുക്കുട്ടി, സ്കൂൾ സ്പോർട്സ് കോ ഓർഡിനേറ്റർ ടി.വി.അരുണാചലം, ദിനേശ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.