ട്രെയിന്‍ യാത്രക്കാരുടെ ദേശീയ സമ്മേളനം
1513218
Wednesday, February 12, 2025 4:11 AM IST
പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടും
കോഴിക്കോട്: ട്രെയിന്‍ യാത്രക്കാരുടെ ദുരിതങ്ങള്‍ പരിഹരിക്കാനും അവകാശങ്ങള്‍ സംരക്ഷിക്കാനും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ റെയില്‍ യാത്രാ സംഘടനകളുടെ ഐക്യവേദി തീരുമാനിച്ചു.
കോല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ഫോറം ഓഫ് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷനും(പാന്‍ ഇന്ത്യ) ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ റെയില്‍ യൂസേഴ്സ് അസോസിയേഷനും സംയുക്തമായി വിളിച്ചുചേര്‍ത്ത രാജ്യത്തെ ചെറുതും വലുതുമായ ട്രെയിന്‍ യാത്ര സംഘടനകളുടെ പ്രഥമ ദേശീയ സമ്മേളനത്തിലാണ് യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന യോഗത്തില്‍ ഹ്രസ്വ-ദീര്‍ഘ ദൂരയാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ യോഗത്തില്‍ പങ്കെടുത്തവര്‍ വിശദീകരിച്ചു. വര്‍ധിച്ചുവരുന്ന അപകടങ്ങളില്‍ യോഗം പ്രകടിപ്പിക്കുകയും ട്രെയിനിലും റെയില്‍പാതകള്‍, റെയില്‍വേ സ്റ്റേഷന് എന്നിവിടങ്ങളിലും അടിയന്തര നിര്‍ബന്ധ സുരക്ഷ ഓഡിറ്റ് നടത്തി ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷയുംസൗകര്യങ്ങളും ഉറപ്പാക്കണമെണന്നും യോഗം അവശ്യപ്പെട്ടു.
വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് പ്രിധം ബൗമിക് കൊല്‍ക്കത്ത,ദേ ബാശിഷ് ചാറ്റര്‍ജി ആസ്സാം, പ്രദീപകുമാര്‍ ചക്രവര്‍ത്തി ദില്ലി,ടി. സദാനന്ദന് മുംബൈ, സുനില്‍കുമാര്‍ വിശാഖപട്ടണം, ടി.കെ. ദാമോദരന്‍ ചെന്നൈ എന്നീ പ്രതിനിധികള്‍ക്കു പുറമേ കേരളത്തില്‍ നിന്നുള്ള കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ റെയില്‍ യൂസേഴ്സ് അസോസിയേഷന് വര്‍ക്കിംഗ് ചെയര്മാന് ഷെവലിയാര്‍ സി.ഇ. ചാക്കുണ്ണി ഉള്‍പ്പെടെയുള്ളവരും പങ്കെടുത്തു.