ധർണയ്ക്കിടെ തേങ്ങ വീണ് കോൺഗ്രസ് നേതാവിന് പരിക്ക്
1513748
Thursday, February 13, 2025 7:28 AM IST
നാദാപുരം: പുറമേരി വാട്ടർ അഥോറിറ്റിയിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിലും ധർണയിലും പങ്കെടുത്ത കോൺഗ്രസ് തൊഴിലാളി നേതാവിന്റെ തലയിൽ തേങ്ങ വീണ് പരിക്കേറ്റു.
മാർച്ചും ധർണയും കഴിഞ്ഞ് പിരിയാൻ സമയത്താണ് ദേശീയ കർഷക തൊഴിലാളി ഫെഡറേഷന്റെ നാദാപുരം നിയോജക മണ്ഡലം സെക്രട്ടറി പടിഞ്ഞാറെ കള്ളികൂടത്തിൽ രാമചന്ദ്രൻ തലായിയുടെ (60) തലയിൽ വാട്ടർ അഥോറിറ്റി കോമ്പൗണ്ടിലെ തെങ്ങിൽ നിന്നും തേങ്ങ വീണത്.
പെട്ടെന്ന് എന്തോ തലയിൽ വീണത് കണ്ട് പോലീസും പ്രവർത്തകരും ആദ്യം അമ്പരന്നു.
വാട്ടർ അഥോറിറ്റിക്ക് സമീപമുള്ള ആയുർവേദ കുടുംബാരോഗ്യ ആശുപത്രിയിൽ പരിശോധിപ്പിച്ച് കുഴപ്പമില്ലെന്ന് കണ്ടതോടെയാണ് എല്ലാവർക്കും സമാധാനമായത്. തെങ്ങിൽ നിന്നും താഴത്തേക്ക് പതിച്ച തേങ്ങ മരച്ചില്ലയിൽ തട്ടി തെറിച്ചാണ് രാമചന്ദ്രന്റെ തലയിൽ വീ
ണത്.