കണ്ടപ്പൻചാലിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു
1513220
Wednesday, February 12, 2025 4:11 AM IST
കോടഞ്ചേരി: കണ്ടപ്പൻചാലിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ചുണ്ടയിൽ ദേവസ്യയുടെ കൃഷിയാണ് കഴിഞ്ഞ ദിവസം രാത്രി കാട്ടാനയിറങ്ങി നശിപ്പിച്ചത്.
കൃഷിയിടത്തിലെ തെങ്ങ്, വാഴ, ജാതി, കൊക്കോ തുടങ്ങിയ കാർഷിക വിളകളാണ് നശിപ്പിച്ചത്. കൃഷി സംരക്ഷണത്തിനായി സ്വന്തം ചെലവിൽ വച്ച സോളാർ വേലി തകർത്താണ് കാട്ടാന കൃഷിയിടത്തിലിറങ്ങിയത്.
മലയോര മേഖലയിൽ അനുദിനം വന്യജീവി ശല്യം രൂക്ഷമായിട്ടും അധികൃതർ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.