കോടഞ്ചേരി അങ്ങാടിയിൽ പൊടി ശല്യം
1513241
Wednesday, February 12, 2025 4:37 AM IST
കോടഞ്ചേരി: കോടഞ്ചേരി അങ്ങാടിയിൽ റോഡ് പണി മൂലം യാത്രക്കാരും പ്രദേശവാസികളും ദുരിതത്തിൽ. ആഴത്തിൽ കുഴിച്ചു ജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്ത രീതിയിലാണ് റോഡ് ഉള്ളത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പണികൾ ഒന്നും ചെയ്യാത്തതിനാൽ റോഡിൽ അമിതമായ പൊടി ശല്യവുമുണ്ട്. ഇതിന് അടിയന്തരമായി പരിഹാരം കാണണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കോടഞ്ചേരി യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.