സാൻജോ പ്രതീക്ഷാ ഭവൻ സ്പെഷൽ സ്കൂൾ സിൽവർ ജൂബിലി സമാപനം ഇന്ന്
1513756
Thursday, February 13, 2025 7:28 AM IST
തിരുവമ്പാടി: തൊണ്ടിമ്മൽ സാൻജോ പ്രതീക്ഷ ഭവൻ സ്പെഷൽ സ്കൂൾ സിൽവർ ജൂബിലി ആഘോഷങ്ങൾ ഇന്ന് സമാപിക്കും. വൈകുന്നേരം അഞ്ചിന് താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും.
ജൂബിലി സമാപനത്തോടനുബന്ധിച്ച് അഗസ്ത്യൻമുഴിയിൽ വിളംബര റാലി നടത്തി. ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെ സാൻജോ പ്രതീക്ഷാഭവനിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ജൂബിലി കമ്മിറ്റി അംഗങ്ങളും വിളംബര റാലിയിൽ അണിചേർന്നു. സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ ആൻ ഗ്രെയിസ്, പൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ പവിത്ര റോസ്, ജൂബിലി കമ്മിറ്റി അംഗങ്ങളായ ജോഷി പുഞ്ചക്കുന്നേൽ, ടി.ജെ. സണ്ണി, തങ്കച്ചൻ അനുഗ്രഹ, തോമസ് വലിയപറമ്പൻ, കെ.ടി. സെബാസ്റ്റ്യൻ, ജോയി കോട്ടക്കൽ, നളേശൻ എന്നിവർ നേതൃത്വം നൽകി.