ആനക്കാംപൊയിൽ ഗവ. എൽപി സ്കൂളിൽ വിജയോത്സവം നടത്തി
1513754
Thursday, February 13, 2025 7:28 AM IST
തിരുവമ്പാടി: ആനക്കാംപൊയിൽ ഗവ. എൽപി സ്കൂളിൽ ഉപജില്ലാ മേളയിലെ വിജയികളെ അനുമോദിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു. ഉപജില്ലാ കലാമേള, ശാസ്ത്രോത്സവം, സ്കൂൾതല മേളകൾ എന്നിവയിൽ മികച്ച വിജയം നേടിയ കുട്ടികൾക്കാണ് ഉപഹാരങ്ങൾ നൽകിയത്.
തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ.എ. റഹ്മാൻ അധ്യക്ഷനായിരുന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ മഞ്ജു ഷിബിൻ, പ്രധാന അധ്യാപിക ടി.പി. സൈനബ, മുൻ പ്രധാന അധ്യാപകൻ വി.ടി. ജോസ്, അധ്യാപകരായ സിറിൽ ജോർജ്, കെ.ടി. രേഷ്മ, പിടിഎ പ്രതിനിധി സുജ അനൂപ് എന്നിവർ പ്രസംഗിച്ചു.