ദേശീയ പാതയിൽ കാറും ബസും കൂട്ടിയിടിച്ചു
1513222
Wednesday, February 12, 2025 4:11 AM IST
കൊയിലാണ്ടി: ദേശീയ പാതയിൽ ചേമഞ്ചേരിയിൽ ബസും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. കോഴിക്കോട്ടുനിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന സിഗ്മ ബസ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. യാത്രക്കാർക്ക് കാര്യമായ പരിക്കുകളില്ല. കാറിന്റെയും ബസിന്റെയും മുൻഭാഗം തകർന്നിട്ടുണ്ട്.