പന്തം കൊളുത്തി പ്രകടനം നടത്തി
1513242
Wednesday, February 12, 2025 4:37 AM IST
കൂടരഞ്ഞി: കേന്ദ്ര വന നിയമത്തിൽ മാറ്റങ്ങൾ വരുത്തുക, വന്യജീവികളിൽ നിന്നും കർഷകർക്ക് സംരക്ഷണം നൽകുക, വന്യജീവി ആക്രമണത്തിൽ നാശനഷ്ടം ഉണ്ടായവർക്ക് നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് രാഷ്ട്രീയ ജനതാദൾ കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പൂള മുതൽ കൂമ്പാറ വരെ പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി.
പെരുമ്പൂളയിൽ വച്ച് നാഷണൽ കൗൺസിൽ അംഗം പി.എം. തോമസ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജിമ്മി ജോസ് പൈമ്പിള്ളിയിലിന് കത്തുന്ന പന്തം നൽകി പ്രകടനം ഉദ്ഘാടനം ചെയ്തു.
സമാപന സമ്മേളനത്തിൽ ആർജെഡി വയനാട് ജില്ലാ പ്രസിഡന്റ് പി.പി. ഷൈജൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വിൽസൺ പുല്ലുവേലിൽ, കിസാൻ ജനതാ സംസ്ഥാന സെക്രട്ടറി ജോൺസൺ കുളത്തുങ്കൽ,
പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ പി. അബ്ദുറഹിമാൻ, മുഹമ്മദ് കുട്ടി പുളിക്കൽ, സോളമൻ മഴുവഞ്ചേരിൽ, ബിജു മുണ്ടക്കൽ, ജോളി പൈക്കാട്ട്, ജോളി പൊന്നംവരിക്കയിൽ തുടങ്ങിയവർ നേതൃത്വം നൽകി.