ദീനദയാല്‍ ഉപാദ്ധ്യായ അനുസ്മരണ സമ്മേളനം നടത്തി
1513249
Wednesday, February 12, 2025 4:37 AM IST
കോഴിക്കോട്: ദീനദയാല്‍ ഉപാദ്ധ്യായ ബലിദാന ദിനത്തോടനുബന്ധിച്ച് ബിജെപി കോഴിക്കോട് സിറ്റി ജില്ലാ കമ്മറ്റി മാരാര്‍ജി ഭവനില്‍ നടന്ന അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥ് പഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.പി. പ്രകാശ് ബാബു അധ്യക്ഷത വഹിച്ചു. മുന്‍ ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്, മേഖല ട്രഷറര്‍ ടി.വി ഉണ്ണികൃഷ്ണന്, സതീശ് പാറന്നൂര്‍ ,ബി.കെ പ്രേമന്, എന്‍.ശിവപ്രസാദ്, രമ്യ സന്തോഷ്, സി.എസ്. സത്യഭാമ, അയനിക്കാട് ശശിധരന്, പ്രവീണ്‍ തളിയില്‍, ടി.പി. ദിജില്‍ എന്നിവര്‍ സംസാരിച്ചു.