പ്രാഥമിക സഹകരണബാങ്കുകളുടെ സംഗമം സംഘടിപ്പിച്ചു
1513232
Wednesday, February 12, 2025 4:29 AM IST
കോഴിക്കോട്: കേരള ബാങ്കിന്റെ നേതൃത്വത്തില്‍ ജില്ലയിലെ പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ ബാങ്കുകളുടെ സംഗമം സംഘടിപ്പിച്ചു. അന്തര്‍ദേശീയ സഹകരണ വര്‍ഷാചരണത്തിന്റെയും കേരള ബാങ്ക് അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന കര്‍മ്മ പദ്ധതിയുടേയും ഭാഗമായാണ് സംഗമം നടത്തിയത്.
കേരള ബാങ്കും പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുക, പ്രാഥമിക സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കി പരിഹാര നടപടികള്‍ സ്വീകരിക്കുക എന്നീ ഉദ്ദേശങ്ങളുമായി സംഘടിപ്പിച്ച പരിപാടി കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ഡയറക്ടര്‍ പി. ഗഗാറിന് അധ്യക്ഷതവഹിച്ചു.
ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജോര്‍ട്ടി എം. ചാക്കോ, ബോര്‍ഡ് ഓഫ് മാനേജ്മെന്റ് അംഗം ബി.പി. പിള്ള, റോയ് ഏബ്രഹാം, എ.ആര്. രാജേഷ്, മനയത്ത് ചന്ദ്രന്, പി.കെ. ദിവാകരന്, എന്‍. സുബ്രഹ്മണ്യന്, ഇ. സുനില്‍കുമാര്‍, ജിബിന്‍, മോന്‍സി വര്‍ഗീസ്, മനോജന്, ടി.എ മൊയ്തീന്, എം.വി. ഗിരീഷ് എന്നിവര്‍ സംസാരിച്ചു. കേരള ബാങ്ക് ഡയറക്ടര്‍ ഇ.രമേശ് ബാബു സ്വാഗതവും കോഴിക്കോട് റീജിയണല്‍ മാനേജര്‍ എം.പി ഷിബു നന്ദിയും പറഞ്ഞു.