ഓമശേരി ഫെസ്റ്റ് സമാപിച്ചു
1513752
Thursday, February 13, 2025 7:28 AM IST
താമരശേരി: പാലിയേറ്റീവ് കെയർ ധനശേഖരണാർഥം സംഘടിപ്പിച്ച ഓമശേരി ഫെസ്റ്റ് സമാപിച്ചു. കൊയ്ത്തുത്സവം, കാർഷിക പ്രദർശന-വിപണന മേള, പാലിയേറ്റീവ് കുടുംബ സംഗമം, അലോപ്പതി-ആയുർ വേദം-ഹോമിയോ ഏകദിന മെഗാ മെഡിക്കൽ ക്യാമ്പ്, മാനവ സൗഹൃദ സംഗമം, ലഹരിക്കെതിരേ യുവജാഗ്രത, വിവിധ വിനോദ പരിപാടികൾ ഉൾക്കൊള്ളിച്ചുള്ള അമ്യൂസ്മെന്റ് പാർക്ക്, പ്രമുഖർ അണിനിരന്ന വ്യത്യസ്ത കലാ പരിപാടികൾ തുടങ്ങിയവയാണ് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചത്.
സമാപന സംഗമം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ജനറൽ കൺവീനർ യൂനുസ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. പി.വി. സ്വാദിഖ്, ഫാത്വിമ അബു, കെ. കരുണാകരൻ, സീനത്ത് തട്ടാഞ്ചേരി, പി. അബ്ദുൾ നാസർ, സൈനുദ്ദീൻ കൊളത്തക്കര, കെ.കെ. അബ്ദുല്ലക്കുട്ടി, കെ.പി. അയമ്മദ് കുട്ടി, എം.എം. രാധാമണി, ടി. ശ്രീനിവാസൻ തുടങ്ങിയവർ പ്രസംഗിച്ചു.