ഫുട്ബോൾ താരത്തെ ആദരിച്ചു
1513243
Wednesday, February 12, 2025 4:37 AM IST
തിരുവമ്പാടി: ദേശീയ ഗെയിംസ് ഫുട്ബോളിൽ സുവർണ നേട്ടം കൊയ്ത കേരള ടീം താരം തിരുവമ്പാടിക്കാരനായ ജിത്തു കെ. റോബിനെ പഞ്ചായത്ത് ആദരിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ ലിസി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ, രാമചന്ദ്രൻ കരിമ്പിൽ, ഷൗക്കത്തലി കൊല്ലത്തിൽ, സെക്രട്ടറി കെ.എസ്. ഷാജു, ജോസ് മാത്യു, റോബർട്ട് നെല്ലിക്കാതെരുവ്, ഫ്രാൻസിസ് കൊട്ടാരത്തിൽ, മനോജ് വാഴെപറമ്പിൽ, ഷാജി ആലക്കൽ, പ്രീതി രാജിവ് തുടങ്ങിയവർ പ്രസംഗിച്ചു.